തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് എടുക്കുന്നവർക്ക് ഇനി കൂടുതൽ പഠിക്കാനുണ്ട്. ലേണേഴ്സ് ടെസ്റ്റിലെ ചോദ്യങ്ങളുടെ എണ്ണം 20-ൽ നിന്ന് 30 ആയി ഉയർത്തി.......
ന്യൂഡൽഹി: ഗുരുതരമായ പരിക്കേറ്റ ശേഷമുള്ള മരണം വൈകിയാലും കുറ്റകൃത്യം കൊലപാതകമായി തന്നെ കണക്കാക്കുമെന്ന് സുപ്രീം കോടതി. മാരകമായ ഒരു പരിക്കിനെ തുടർന്ന് ദിവസങ്ങൾക്ക് ശേഷമാണ് മരണം സംഭവിച്ചതെങ്കിൽ പോലും അത് കൊലപാതകമല്ലാതാകുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
മരണം സംഭവിച്ചത് നൽകിയ പരിക്കിന്റെ സ്വാഭാവികമായ പരിണിതഫലമാണോ എന്നതാണ് പ്രധാനമെന്നും, അങ്ങനെയെങ്കിൽ പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302-ാം വകുപ്പ് പ്രകാരം കൊലക്കുറ്റത്തിന് കേസെടുക്കാമെന്നും കോടതി പറഞ്ഞു. ......
ന്യൂഡൽഹി: നാഷണൽ കമ്പനി ലോ ട്രിബ്യൂണലുകളിലും (NCLT) അപ്പലറ്റ് ട്രിബ്യൂണലുകളിലും (NCLAT) നിലവിലുള്ള ഒഴിവുകൾ എത്രയും വേഗം നികത്തണമെന്ന് കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നിർദേശം നൽകി.
പാപ്പരത്ത കേസുകൾക്കായി (Insolvency and Bankruptcy Code - IBC) പ്രത്യേക ബെഞ്ചുകൾ രൂപവത്കരിക്കണമെന്നും കൂടുതൽ ജഡ്ജിമാരെ നിയമിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സ്ഥിരം നിയമനങ്ങൾ നടക്കുന്നതുവരെ വിരമിച്ച ജഡ്ജിമാരെ താൽക്കാലികമായി നിയമിക്കുന്ന കാര്യം പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു.
റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ (RERA) ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്നും കോടതി ഊന്നിപ്പറഞ്ഞു. ......
വയനാട്ടിൽ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിൽ. കോഴിക്കോട് അരീക്കോട് ഷഹൽ വീട്ടിൽ ഷാരൂഖ് ഷഹിൽ (28) തൃശ്ശൂർ ചാലക്കുടി കുരുവിളശ്ശേരി കാട്ടിപ്പറമ്പിൽ വീട്ടിൽ ഷബീന ഷംസുദ്ധീൻ എന്നിവരാണ് അറസ്റ്റിലായത്. ......
തിരുവനന്തപുരത്തും മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതോടെ എങ്ങും ജാഗ്രത. പൂവാർ സ്വദേശിയായ പ്ലസ്ടു വിദ്യാർത്ഥിക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്.......
തിരുവനന്തപുരം: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ വോട്ടർ പട്ടിക പുതുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ (Special Intensive Revision - SIR) എന്ന പേരിലുള്ള ഈ പ്രക്രിയയിലൂടെ, 2022-ലെ വോട്ടർ പട്ടിക ഏറ്റവും പുതിയ രേഖകളുമായി ഒത്തുനോക്കി പുതിയ പട്ടിക തയ്യാറാക്കും.
വോട്ടർ പട്ടികയിൽ നിന്ന് മരണപ്പെട്ടവരുടെയും, സ്ഥലമാറിയവരുടെയും, പട്ടികയിൽ ഇല്ലാത്തവരുടെയും പേരുകൾ നീക്കം ചെയ്യുകയാണ് ഇതിൻ്റെ പ്രധാന ലക്ഷ്യം. ......
ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറിൽ കരയാക്രമണം നടത്താൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പദ്ധതിയിട്ടിരുന്നെന്ന് റിപ്പോർട്ട്. എന്നാൽ, ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് ഈ നീക്കം തടയുകയായിരുന്നു എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ......
ദോഹ: ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനി, അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവരുമായി വാഷിംഗ്ടണിൽ കൂടിക്കാഴ്ച നടത്തി.
ഖത്തറിനെതിരായ ഇസ്രായേൽ ആക്രമണത്തെക്കുറിച്ച് പ്രതികരിച്ച ഖത്തർ പ്രധാനമന്ത്രി രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു. ......
ചെങ്ങന്നൂർ: സീനിയർ സിറ്റിസൻസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ
എസ് സിആർവി ടിടിഐ ഓഡിറ്റോറിയത്തിൽ നടന്ന. ......
ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപജില്ല സ്വദേശ് ക്വിസ്സ് മത്സരം ചെങ്ങന്നൂർ ഗവ. മോഡൽ വി.എച്.എസ്.എസിൽ വച്ച് നടത്തി.......